---
title: "സ്കൂ‌ട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ് വീട്ടമ്മക്ക്‌ ദാരുണാന്ത്യം"
english_title: "Housewife dies after falling from scooter under bus"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/320199/Housewife dies after falling from scooter under bus"
published_at: "2025-10-12T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eb7f39d50da_1000358956.png"
keywords: []
---

# സ്കൂ‌ട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ് വീട്ടമ്മക്ക്‌ ദാരുണാന്ത്യം

> **Lead Summary:** തൃശ്ശൂർ : ദേശീയപാത ആമ്പല്ലൂരിൽ സ്‌കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ വീട്ടമ്മ മരിച്ചു. നെല്ലായി പന്തല്ലൂർ കാരണത്ത് വീട്ടിൽ ജോഷിയുടെ ഭാര്യ സിജി യാണ് മരിച്ചത്.

## Article Content

തൃശ്ശൂർ : ദേശീയപാത ആമ്പല്ലൂരിൽ സ്‌കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ വീട്ടമ്മ മരിച്ചു. നെല്ലായി പന്തല്ലൂർ കാരണത്ത് വീട്ടിൽ ജോഷിയുടെ ഭാര്യ സിജി യാണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. ഭർത്താവിനോടൊപ്പം പോകുന്നതിനിടെ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

തൈക്കാട്ടുശ്ശേരിയിലെ ആയുർവ്വേദ കമ്പനിയിലെ താത്‌ക്കാലിക ജീവനക്കാരിയായ സിജി ജോലിക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. നേരിയ ഗതാഗതക്കുരുക്കിനിടെ ഡ്രൈനേജിന് മുകളിലൂടെ പോയ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്‌കൂട്ടറിൽ നിന്ന് തെറിച്ച് വീണ സിജിയുടെ തലയിൽ സ്വകാര്യ ബസിൻ്റെ പിൻചക്രം ഇടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/320199/Housewife dies after falling from scooter under bus)